സാരിയില്‍ അനായാസം തലകുത്തി മറിഞ്ഞ് വൈറലായി യുവതി

By News Desk, Malabar News
MalabarNews_kauthuka vaartha
മിലി സര്‍ക്കാര്‍
Ajwa Travels

തലകുത്തി മറിയുന്നത് ഇത്തിരി പ്രാക്‌ടീസ്‌ ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. എന്നാല്‍ അത് സാരിയിലാകുമ്പോള്‍ ചെറുതല്ലാത്ത ഒരു കൗതുകം അതിലുണ്ട്. മണലില്‍ സാരിയുടുത്ത് അനായാസേന തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.

സാധാരണ രീതിയില്‍ ബാക്ക് ഫ്ളിപ്‌സിന് അനുയോജ്യമായ വസ്‍ത്രധാരണത്തിലൂടെയാണ് ഈ അഭ്യാസം നടത്താറുള്ളത്. എന്നാല്‍ സാരിയില്‍ ഈ അഭ്യാസം കാണിച്ചതിനാല്‍ തന്നെയാണ് വീഡിയോ വൈറലായത്. യുവതിയുടെത് അസാമാന്യ ധൈര്യമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. വീഡിയോയില്‍ യുവതി ആറ് തവണയാണ് തലകുത്തി മറിയുന്നത്.

മിലി സര്‍ക്കാര്‍ എന്നു പേരായ യുവതിയുടെതാണ് കാണികളെ അൽഭുതപ്പെടുത്തിയ പ്രകടനം. ‘പുരുഷൻമാർ ചെയ്യുന്ന കാര്യങ്ങളെല്ലാം സ്‍ത്രീകള്‍ക്കും ചെയ്യാന്‍ സാധിക്കും. അവരെക്കാള്‍ നന്നായി തന്നെ. പലപ്പോഴും പുരുഷന്‍മാര്‍ക്കു സാധിക്കാത്ത കാര്യങ്ങളും സ്‍ത്രീകള്‍ ചെയ്‌ത്‌ വിജയിക്കാറുണ്ട്. അക്കൂട്ടത്തിലൊരാളാണ് മിലി സര്‍ക്കാര്‍. സാരിയിലാണ് അവര്‍ ബാക്ക് ഫ്ളിപ് ചെയ്യുന്നത്’- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇവിടെ കാണാം.

Auto News: കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE