കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട

By News Desk, Malabar News
MalabarNews_honda
Ajwa Travels

കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്‌കൌണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റൻഡഡ്‌ വാറണ്ടി എന്നിവയും ഉള്‍പ്പെടുന്നു.

ബിഎസ് 6 മോഡല്‍ ഹോണ്ട കാറുകളായ ജാസ്, അമേസ്, ഡബ്ള്യുആര്‍-വി, ഓള്‍-ന്യൂ സിറ്റി, സിവിക് എന്നിവക്കാണ് വര്‍ഷാവസാന ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അമേസ് സ്പെഷ്യല്‍ പതിപ്പ്, അമേസ് എക്‌സ്‌ക്ളുസീവ് പതിപ്പ്, ഡബ്ള്യുആര്‍-വി എക്‌സ്‌ക്ളുസീവ് പതിപ്പ് എന്നിവയും ഹോണ്ടയുടെ വര്‍ഷാവസാന ഓഫറിന്റെ ഭാഗമാണ്. 10000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ആനുകൂല്യം.

വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് ഓഫറില്‍ വ്യത്യാസമുണ്ടെന്നും ഹോണ്ട കാര്‍സ് അറിയിക്കുന്നു. ബിഎസ് 6 ഹോണ്ട കാറുകളിലെ ഈ ഓഫറുകള്‍ 2020 ഡിസംബര്‍ 31 വരെ അല്ലെങ്കില്‍ സ്‌റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ ലഭ്യമാണെന്നും കമ്പനി അറിയിക്കുന്നു.

National News: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സ്വാഗതം ചെയ്‌ത്‌ ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE