ജാമ്യം റദ്ദാക്കി; പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനിൽ ഹാജരായി

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പിസി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പിസി ജോർജിനെ അറസ്‌റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

തിരുവനന്തപുരം സിറ്റി പോലീസ് സംഘം ഇതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. ഫോർട്ട് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്.

അനിവാര്യമെങ്കില്‍ പിസി ജോര്‍ജിനെ അറസ്‌റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്‌ഥകള്‍ പിസി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിസി ജോർജ് ജാമ്യം ദുരുപയോഗം ചെയ്‌തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

Read Also: ആലപ്പുഴയിൽ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിയാൻ കഴിയാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE