കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ആന്തരിക രക്‌തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു യുവതി. ഉമ്മുക്കുല്‍സുവിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് താജുദ്ദീൻ ആണെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read: ‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം