വെടിക്കെട്ടിന് നിരോധനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ

വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

By Trainee Reporter, Malabar News
K-Radhakrishnan; Minister of Devaswom
Ajwa Travels

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ. കോടതി വിധിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കും. വിധിക്കെതിരെ സംസ്‌ഥാന സർക്കാരും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. സർക്കാർ അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

പൂർണമായും വെടിക്കെട്ട് ഇല്ലാതെ ക്ഷേത്രങ്ങളിൽ ഉൽസവങ്ങൾ നടത്തുന്നത് പ്രയാസകരമാണ്. ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണ്. അസമയമെന്നേ പറഞ്ഞിട്ടുള്ളൂ. ആ സമയക്രമം എന്താണെന്നോ മറ്റു വിവങ്ങളോ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസ്‌ അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണം. ഇതിന് ജില്ലാ പോലീസ് കമ്മീഷണർമാരുടെ സഹകരണം തേടാം.

വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്‌ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിന് വിരുദ്ധമായി കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE