സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം വിജയകരം; കൂടുതൽ ഷോപ്പുകൾ ഉൾപ്പെടുത്താൻ തീരുമാനം

By Team Member, Malabar News
Bevco Online
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ മദ്യവ്യാപാരം നേട്ടമായതോടെ കൂടുതൽ ഷോപ്പുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാൻ തീരുമാനം. അടുത്ത മാസം മുതൽ തിരഞ്ഞെടുത്ത 30 ഷോപ്പുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ബിവറേജസ് കോർപറേഷൻ. കൂടാതെ ഒരു വർഷത്തിനകം സംസ്‌ഥാനത്തെ എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കാനും കോർപറേഷൻ തയ്യാറെടുപ്പ് നടത്തുകയാണ്.

പരീക്ഷണാടിസ്‌ഥാനത്തിൽ കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ ഓരോ ഷോപ്പുകളിലാണ് ഓൺലൈൻ വ്യാപാരം ആരംഭിച്ചത്. ഇവിടെ മികച്ച വ്യാപാരം നടന്നതിനെ തുടർന്നാണ് കോർപറേഷന്റെ തീരുമാനം. തിരുവനന്തപുരത്തെ പഴവങ്ങാടിയിലുള്ള ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ മദ്യം ബുക്ക് ചെയ്‌തതോടെ 2,86,000 രൂപയുടെ വരുമാനമാണ് ഉണ്ടായത്. എറണാകുളം ജില്ലയിലെ ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്‌തതിലൂടെ 7,47,330 രൂപയുടെ വരുമാനവും, കോഴിക്കോട് ജില്ലയിലെ പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്‌തതിലൂടെ 3,27,000 രൂപയുടെ വരുമാനവും ഉണ്ടായി.

ഓഗസ്‌റ്റ് 17 മുതൽ 25ആം തീയതി വരെ നടത്തിയ ഓൺലൈൻ വ്യാപാരത്തിലെ നേട്ടം കണക്കിലെടുത്താണ് ഇപ്പോൾ കൂടുതൽ ഷോപ്പുകളിൽ സംവിധാനം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വില കൂടിയ മദ്യങ്ങൾ മാത്രമാണ് ഓൺലൈൻ വ്യാപാരത്തിൽ ഉൾപ്പെടുത്തിയത്. എന്നിട്ടും ഇത്രയും വരുമാനം ഉണ്ടായതായി കോർപറേഷൻ വിലയിരുത്തുന്നു. കൂടാതെ ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കില്‍ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓൺലൈനായി മദ്യം ബുക്ക് ചെയ്യേണ്ടത്. തുടർന്ന് ബുക്ക് ചെയ്‌ത ശേഷം എസ്എംഎസ് ആയി ലഭിക്കുന്ന റഫറൻസ് നമ്പർ ഷോപ്പിൽ നൽകുന്നതോടെ മദ്യം ലഭിക്കും. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് വീണ്ടും മദ്യം വാങ്ങണമെങ്കിൽ വീണ്ടും വെബ്സൈറ്റിൽ ബുക്ക് ചെയ്യണം. ഓൺലൈൻ ബുക്കിംഗിനായി പ്രത്യേക കൗണ്ടറുകളാണ് ഷോപ്പുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

Read also: ‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE