ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ

By Staff Reporter, Malabar News
malabarnews-Chandrasekhar Aza
Chandrasekhar Azad
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ് അദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുത്തത്. കർഷക വിരുദ്ധമായ നിയമം പിൻവലിക്കണമെന്നും, രാജ്യത്തിന്റെ പ്രക്ഷോഭമാണ് ഇതെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രശേഖർ അറിയിച്ചിരുന്നു.

കർഷക സമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും, വീടുകൾക്കും, ഓഫീസുകൾക്കും ചുറ്റും പോലീസിന്റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിൽ ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എഎപി നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. കർഷക സമരഭൂമി സന്ദർശിച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ തടങ്കലിലായത്.

Read Also: കേന്ദ്രത്തിന് വിജയ് കൊടുത്ത ‘മറുപടി ക്ളിക്കിന്’ ട്വിറ്ററിന്റെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE