ഇതുപോലുള്ള ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു പാഠം; ശ്രദ്ധ നേടി ബിലഹരിയുടെ ‘തുടരും’

By Trainee Reporter, Malabar News
Malabar News_thudarum shortfilm
Swasika in 'Thudarum' and Director Bilahari
Ajwa Travels

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി സ്വാസികയുടെ ‘തുടരും’ എന്ന ഹൃസ്വചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ ദമ്പതിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് തുടരും. ‘അള്ള് രാമേന്ദ്രന്‍’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബിലഹരിയാണ് ഹൃസ്വചിത്രം തയാറാക്കിയിരിക്കുന്നത്. സ്വാസിക, റാം മോഹന്‍ തുടങ്ങിയവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം നാരായണനാണ്.

ഇത് വീട്ടില്‍ പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിലഹരിയുടെ തന്നെ ഇന്‍ ദ മൂഡ് ഫോര്‍ ലവ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ കണ്ട ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

Read also: ‘വിവാദ വില്‍പ്പനയാണോ തൊഴില്‍’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിന് എതിരെ അമല പോള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE