പാര്‍ലമെന്റിൽ മദ്യക്കുപ്പിയും ഗ്ളാസും; പ്രതിഷേധമെന്ന് ബിജെപി എംപി

By News Bureau, Malabar News
parvesh Verma with Liquor bottle

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ളാസും ഉയര്‍ത്തി ബിജെപി എംപി പ്രവേഷ് സാഹിബ് സിംഗ് വര്‍മ. ഡെല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലുള്ള പ്രതിഷേധമായാണ് എംപിയുടെ നടപടിയെന്നാണ് റിപ്പോർട്.

”കോവിഡ്- 19 കാലത്ത് 25,000 പേര്‍ മരിച്ചപ്പോള്‍, കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെല്‍ഹി സര്‍ക്കാര്‍ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു,” പ്രവേഷ് പറഞ്ഞു.

ജനവാസ മേഖലകളിലും കോളനികളിലും ഗ്രാമങ്ങളിലും ആളുകള്‍ മദ്യശാലകള്‍ തുറക്കുന്നുവെന്നും പരമാവധി വരുമാനം നേടണമെന്നതാണ് ലക്ഷ്യമെന്നും എംപി പറഞ്ഞു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബില്‍ പോയ മുഖ്യമന്ത്രി മദ്യസംസ്‌കാരം അവസാനിപ്പിക്കുമെന്ന് പറയുകയും എന്നാല്‍ ഡെല്‍ഹിയില്‍ മദ്യ ഉപഭോഗം പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും എംപി കുറ്റപ്പെടുത്തി.

Most Read: ഒമൈക്രോണ്‍; മുംബൈയില്‍ രണ്ട് കേസുകൾ കൂടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE