ബിജെപി എംപിയുടെ വെളളിത്തോക്ക് മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

By News Desk, Malabar News
Robbery at Udayanraje Bhosale's house
Representational Image
Ajwa Travels

പൂനെ: മഹാരാഷ്‌ട്രയിലെ സത്താറയിൽ ബിജെപി എംപിയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള തോക്ക് മോഷ്‌ടിച്ച കേസിൽ യുവാവ് പിടിയിൽ. സത്താറ എംപിയായ ഉദയൻ രാജെ ഭോസാലെയുടെ വീട്ടിൽ നിന്നാണ് പുരാതന തോക്ക് മോഷണം പോയത്. സംഭവത്തിൽ പ്രദേശവാസിയായ ദീപക് സുത്താർ എന്നയാളാണ് പിടിയിലായത്.

Also Read: വിജയം മഹാസഖ്യത്തിന് തന്നെ; ബീഹാറില്‍ ആശങ്ക വേണ്ടെന്ന് ആര്‍ജെഡി

ഭോസാലെയുടെ വീട്ടിൽ ഇയാൾ ഏതാനും ദിവസം ജോലിക്ക് നിന്നിരുന്നു. തോക്ക് നേരത്തെ നോട്ടമിട്ട് വെക്കുകയും പിന്നീട് മോഷ്‌ടിക്കുകയുമായിരുന്നു. വെള്ളിയിൽ നിർമിതമായ തോക്കിന് ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം വിലവരും. തോക്ക് ഉപയോഗിക്കാനാവില്ലെങ്കിലും ഇതിന്റെ പഴക്കത്തിനാണ് മൂല്യമുള്ളത്. മോഷ്‌ടിച്ച തോക്ക് പട്ടണത്തിൽ കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE