കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. സർക്കാരിന് മറുപടി പറയാൻ സമയം നൽകണമെന്ന് പറഞ്ഞാണ് കോടതി കേസ് മാറ്റിവെച്ചത്.
എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്‌ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. അതിനിടെ, പരാതിക്കാരി സാമൂഹിക മാദ്ധ്യമത്തിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂർ ജാമ്യഹരജിയിൽ വ്യക്‌തമാക്കി.
നടി ഹണി റോസിന്റെ പരാതിയിൽ ബുധനാഴ്‌ച അറസ്‌റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു കോടതി തീരുമാനം. ഇതോടെ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും