ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ്

By Team Member, Malabar News
Malabarnews_varun and neethu
അനിൽ കപൂർ, നീതു കപൂർ, വരുൺ ധവാൻ, കിയാരാ അദ്വാനി
Ajwa Travels

ന്യൂഡെല്‍ഹി : ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാനും, നീതു കപൂറിനും കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജഗ് ജഗ് ജിയോ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. അതേസമയം ഇതേ ചിത്രത്തില്‍ അഭിനയിക്കുന്ന അനില്‍ കപൂറിനും, കിയാരാ അദ്വാനിക്കും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണ്.

രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗ് ജഗ് ജിയോ. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നീണ്ട ഇടവേളക്ക് ശേഷം നീതു കപൂര്‍ സിനിമാ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് ജഗ് ജഗ് ജിയോ. കൂടാതെ യൂട്യൂബറായ പ്രജക്‌ത കോലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

താരങ്ങള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ആയതിനാല്‍ തന്നെ അവരുടെ അസാന്നിധ്യത്തില്‍ ഷൂട്ടിംഗ് തുടരാനും സാധിക്കില്ല. അതിനാല്‍ താരങ്ങള്‍ കോവിഡ് മുക്‌തരാകുന്ന വരെ ചിത്രീകരണം പുനഃരാരംഭിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

Read also : പുതിയ ത്രില്ലറുമായി ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE