കോടതിയ്‌ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചു; വിമർശനവുമായി എംവി ജയരാജൻ

By Staff Reporter, Malabar News
mv-jayarajan
Ajwa Travels

കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോടതിക്ക് ബ്രീട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്.

സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്കാ പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ജുഡീഷ്യറി പറയുന്നു ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന്, ബ്രിട്ടീഷുകാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ ഗാന്ധിജി സമരം നിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് സ്വതന്ത്ര ഇന്ത്യ ഉണ്ടാവില്ല.

ജീവനക്കാരുടെ സമരത്തെ വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടി എന്നുപറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്; എംവി ജയരാജന്‍ പറഞ്ഞു.

Read Also: 9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE