ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

By Team Member, Malabar News
British MP David Amess Stabbed Dies In A Church
Ajwa Travels

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് അംഗവും, കൺസർവേറ്റീവ് പാർടി നേതാവുമായ ഡേവിഡ് അമെസ്(69) കുത്തേറ്റ് മരിച്ചു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.

പള്ളിയിൽ പതിവ് പ്രതിവാര കൂടിക്കാഴ്‌ച നടത്തവെയാണ് ആക്രമണമുണ്ടായത്. അജ്‌ഞാതനായ ഒരാൾ എംപിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒന്നിലധികം തവണ അദ്ദേഹത്തിന് കുത്തേറ്റതായാണ് വിവരം. പ്രതിയെ പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

കിഴക്കന്‍ ഇംഗ്ളണ്ടിലെ സൗത്തെന്‍ഡ് വെസ്‌റ്റില്‍ നിന്നുള്ള എംപിയാണ് ഡേവിഡ് അമെസ്. എല്ലാ മാസത്തിന്റേയും ആദ്യത്തേയും മൂന്നാമത്തേയും വെള്ളിയാഴ്‌ചകളില്‍ എംപി ഡേവിഡ് പള്ളിയില്‍ യോഗത്തിന് എത്തുമായിരുന്നു. കൂടാതെ ഇന്ന് നടന്ന യോഗം സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Read also: ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE