‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്

ചെറിയ ബോട്ടുകളിലായി ഇംഗ്ളീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ വേണ്ടിയാണ് ബ്രിട്ടനിൽ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.

By Trainee Reporter, Malabar News
Rishi Sunak

ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല. പിടികൂടുന്ന പക്ഷം ഇവരെ തടവിലാക്കും. പിന്നീട് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവർക്ക് അനുവദിക്കില്ലെന്നും ഋഷി സുനക് ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകി.

അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്‌തമായ സുനക്, ഒരാഴ്‌ചക്കുളളിൽ തന്നെ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കിൽ അങ്ങനെ ചെയ്യും. അല്ലെങ്കിൽ, റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തുമെന്നും വ്യക്‌തമാക്കി.

മാത്രമല്ല, അമേരിക്ക, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാർക്ക് തിരിച്ചു പോകാൻ സാധിക്കാത്ത വിധത്തിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ഋഷി സുനക് മുന്നറിയിപ്പ് നൽകി. ചെറിയ ബോട്ടുകളിലായി ഇംഗ്ളീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ വേണ്ടിയാണ് ബ്രിട്ടനിൽ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.

എന്നാൽ, ബില്ലിനെതിരെ വലതുപക്ഷ സംഘടനകളും പ്രതിപക്ഷ പാർട്ടികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ബിൽ നടപ്പിലാക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും അഭയാർഥികളെ ബലിയാടാക്കുന്ന ഉത്തരവ് ആണെന്നുമാണ് ഉയരുന്ന വിമർശനം. എന്നാൽ, കഴിഞ്ഞ വർഷം മാത്രം ചെറിയ ബോട്ടുകളിൽ കടൽ മാർഗം 45,000 ത്തോളം കുടിയേറ്റക്കാരാണ് രാജ്യത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 2018 മുതൽ കുടിയേറ്റക്കാരിൽ വൻ വർധനവാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Most Read: എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE