മുംബൈ : മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. ഇതുവരെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അഞ്ച് പേരെ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇനിയും ധാരാളം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മഹാരാഷ്‌ട്രയിലെ മുംബൈക്ക് അടുത്തുള്ള പ്രദേശമായ ഭീവണ്ടിയിലാണ് സംഭവം. മൂന്നു നില കെട്ടിടമാണ് തകര്‍ന്നു വീണത്.
Read also : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്