പൊന്നാനിയിൽ കെട്ടിടം നിലംപൊത്തി; നഗരസഭയുടെ ഇരട്ടത്താപ്പിൽ നാട്ടുകാരുടെ പ്രതിഷേധം

By Trainee Reporter, Malabar News
building collapese ponnani
Ajwa Travels

മലപ്പുറം: പൊന്നാനിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു. വണ്ടിപ്പേട്ട-ചാണ റോഡിലെ കെട്ടിടമാണ് പൂർണമായി ഇടിഞ്ഞു വീണത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. നേരത്തെ കെട്ടിടം ഭാഗികമായി തകർന്നിരുന്നു. ആളപായമില്ല.

സംഭവത്തിൽ നഗരസഭയുടെ അനാസ്‌ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ തകരുന്നതിൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് പറയുന്നുണ്ടെങ്കിലും ഇതിനു വേണ്ടി ഇവരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 3 തവണ ആയിട്ടാണ് കെട്ടിടത്തിന്റെ പല ഭാഗങ്ങളായി ഇടിഞ്ഞു വീണത്. രാത്രിയായതിനാൽ ആളപായം ഒഴിവാക്കാൻ സാധിച്ചെന്നും നഗരസഭയുടെ ഇരട്ടത്താപ്പ് വച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും നാട്ടുകാർ പറഞ്ഞു.

തകർന്ന് വീണ കെട്ടിടം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് പൂർണമായി പൊളിച്ച് മാറ്റിയത്. ഏത് നിമിഷവും തകർന്ന് വീഴാറായ നിരവധി കെട്ടിടങ്ങളും വണ്ടിപ്പേട്ട-ചാണ റോഡിൽ  പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ കച്ചവടം അനുവദിക്കില്ലെന്നും പകരം ബദൽ മാർഗം സ്വീകരിക്കുമെന്നും നഗരസഭ ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. അങ്ങാടി റോഡിന്റെ ഇരു വശങ്ങളിൽ ഉള്ള കെട്ടിടങ്ങളും സുരക്ഷിതമല്ല. ഇത്തരം കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്നും, നീണ്ടു പോകുന്ന അങ്ങാടി വികസനം ഉടനടി നടപ്പിലാക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും ജനകീയ സമിതി പറഞ്ഞു.

Also Read: മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE