സിന്‍ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്‍ന്ന് കാനറ ബാങ്കിന്റെ സംസ്‌ഥാനത്തെ 91 ശാഖകള്‍ നിര്‍ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്‍. നിര്‍ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില്‍ പുനര്‍വിന്യസിക്കും. എന്നാല്‍ കരാര്‍, ദിവസവേതനക്കാര്‍ പുറത്താകും.
എറണാകുളം അസറ്റ് റിക്കവറി മാനേജ്മെന്റ് ശാഖ ഉള്‍പ്പെടെയാണ് നിര്‍ത്തുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സിന്‍ഡിക്കറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിച്ചതോടെ രണ്ടു പൊതുമേഖലാ ബാങ്കുകള്‍ക്കും കൂടി 900 ശാഖകളായി. ഇത്രയും ശാഖകള്‍ ബാങ്കിന് ഇവിടെ വേണ്ട എന്നുള്ള പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ് പൂട്ടല്‍.
Also Read: ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പികെ കൃഷ്‌ണദാസിനെ നീക്കി
പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ ഒരു ശാഖപോലും പൂട്ടില്ലെന്നും ആര്‍ക്കും ജോലി നഷ്‌ടപ്പെടില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍, ലയനത്തിന്റെ ഭാഗമായി ശാഖകളെയും ജീവനക്കാരെയും കുറക്കുമെന്ന ജീവനക്കാരുടെ ആശങ്കകള്‍ ശരിവെക്കുന്നതാണ് നടപടി.