കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്‍മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്‍മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയ്. പി നായര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ലൈവിനിടെ തന്നെ അടുത്തത് ശാന്തിവിള ദിനേശ് ആണെന്ന് ഭാഗ്യലക്ഷ്‍മി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം നടത്തുന്ന വ്യക്തിയാണ് ഇയാളെന്നും ഭാഗ്യലക്ഷ്‍മി ആരോപിച്ചിരുന്നു. കമ്മീഷണര്‍ക്കും ഡി ജിപി ക്കും നല്‍കിയ പരാതിയിലാണ് നടപടി എടുത്തത്.
Read also: കേസ് എടുത്തതില്‍ വിഷമമില്ല; ഭാഗ്യലക്ഷ്‍മി