സ്‌ത്രീധന പീഡനം, വധഭീഷണി; നടൻ ആദിത്യനെതിരെ കേസെടുത്തു

By Trainee Reporter, Malabar News

കൊല്ലം: സ്‌ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും സീരിയൽ നടൻ ആദിത്യനെതിരെ ചവറ പോലീസ് കേസെടുത്തു. അതേസമയം, ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി വ്യക്‌തമാക്കി.

ഭാര്യയെന്നോ അമ്മയെന്നോ സ്‌ത്രീയെന്നോ പരിഗണന നൽകാതെ മാനസികമായി പീഡിപ്പിച്ചു. ഇല്ലാത്ത തെളിവുകളുണ്ടെന്ന് പറഞ്ഞാണ് അപമാനിച്ചത്. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയേ പോകാനാണ് തീരുമാനം, അമ്പിളി ദേവി പറഞ്ഞു. ഉന്നത ഉദ്യോഗസ്‌ഥരുമായി ബന്ധമുണ്ടെന്നും, തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളിയെന്ന് അമ്പിളി ദേവി വെളിപ്പെടുത്തി. എന്നാൽ, നിയമത്തിൽ വിശ്വാസമുണ്ടെന്നും നിയമപരമായ നടപടികളിൽ നിന്നും പിന്നോട്ടില്ലെന്നും അമ്പിളി ദേവി പറഞ്ഞു.

അതേസമയം, ആത്‌മഹത്യക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള ഇടറോഡിൽ ഞായറാഴ്‌ച വൈകിട്ടോടെയാണ് കാറിനകത്ത് കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ നടനെ കണ്ടെത്തിയത്. തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

Read also: സമ്പൂർണ അടച്ചിടൽ വേണ്ട, വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സർവകക്ഷി യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE