ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി

By News Desk, Malabar News
Cast Census_Bihar
Ajwa Travels

പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ ബോധിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഓഗസ്‌റ്റ്‌ 23നാണ് പ്രധാനമന്ത്രിയുമായി നിതീഷിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധി സംഘം ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രിയുമായി 40-45 മിനിറ്റ് നീണ്ടു നിന്ന ദീര്‍ഘമായ കൂടിക്കാഴ്‌ച ആയിരുന്നു നടന്നത്. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ നേതാക്കളും ജാതി സെന്‍സസ് ആവശ്യമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

എല്ലാവരുടേയും അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പ്രധാനമന്ത്രി വീക്ഷിച്ചതായും ഇനി അദ്ദേഹം ജാതി സെന്‍സസില്‍ വ്യക്‌തമായ തീരുമാനം കൈക്കൊള്ളണമെന്നും നിതീഷ് കുമാർ പറഞ്ഞു. അതേസമയം, ജാതി സെന്‍സസിൽ എതിർപ്പുമായി ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു. നിതീഷിന്റെ നിലപാടില്‍ സംസ്‌ഥാനത്തെ പല ബിജെപി നേതാക്കളും ശക്‌തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

Also Read: നടൻ ആര്യയുടെ പേരിൽ വിവാഹ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE