റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനം പുലരുമോ? ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഈമാസം 15ന്
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ഈമാസം 15ന് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അലാസ്‌കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
ഫോണിൽ സംസാരിച്ച് മോദിയും പുട്ടിനും; യുക്രൈൻ യുദ്ധം ചർച്ച ചെയ്‌തു, ഇന്ത്യയിലേക്ക് ക്ഷണം
ന്യൂഡെൽഹി: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഫോണിൽ സംസാരിച്ചു. ചർച്ചയ്‌ക്കിടെ പുട്ടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ...
പാലിയേക്കര ടോൾ; ഹൈക്കോടതി വിധിക്കെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ
കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ടോൾ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; പൂട്ടിട്ട് ഹൈക്കോടതി, ഇടവേള വർധിപ്പിക്കണം
കൊച്ചി: സ്വകാര്യ ബസുകളുടെ മൽസരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്‌ചാത്തലത്തിൽ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി. ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്.
നിയമലംഘനത്തിന് കനത്ത പിഴ...
പുതിയ ആദായനികുതി നിയമം പിൻവലിച്ച് കേന്ദ്രം; പരിഷ്‌കരിച്ച ബിൽ 11ന് പാർലമെന്റിൽ
ന്യൂഡെൽഹി: 60 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരം ഈവർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലും പിൻവലിച്ച് കേന്ദ്ര സർക്കാർ. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി. പരിഷ്‌കരിച്ച ബിൽ ഈ മാസം 11ന്...
‘കമ്മീഷൻ നിലപാട് സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’
ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തിരഞ്ഞെടുപ്പ്...
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അറ്റൻഡറെ പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം.
തൈറോയ്‌ഡ്...
ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി
ടെൽ അവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു നേരത്തെ...








































