‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’; സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ...
‘സമയം വളരെ പ്രധാനപ്പെട്ടത്, വേഗം വേണം, അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ’
വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു.
സമയം...
ടിക്കറ്റ് വില കൂട്ടരുത്, ദീപാവലിക്ക് കൂടുതൽ സർവീസുകൾ; ഇടപെട്ട് ഡിജിസിഎ
ന്യൂഡെൽഹി: ദീപാവലി ഉൾപ്പടെ രാജ്യത്ത് ഏറ്റവും തിരക്കേറിയ യാത്രാ സീസണിന് വ്യോമയാന മേഖല ഒരുങ്ങിനിൽക്കവേ, ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ട...
‘ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ല; ഉത്തരവ് പാലിച്ചില്ലെങ്കിൽ ചോദിച്ചിരിക്കും’
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ്. ഇനിമുതൽ ബസിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞാൽ നടപടിയെടുക്കുമെന്നും ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്‌ക്കില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
ടൺ കണക്കിന് മാലിന്യമാണ്...
വയലാർ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്
തിരുവനന്തപുരം: 49ആം വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്‌ഛൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്.
ടിഡി രാമകൃഷ്‌ണൻ, എൻപി ഹഫീസ്,...
പ്ളാസ്‌റ്ററിട്ട കൈ മുറിച്ചുമാറ്റിയ സംഭവം; കുട്ടിക്ക് കൃത്യമായ ചികിൽസ നൽകിയെന്ന് വാദം
പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയെന്നാണ് ഡിഎംഒ നിയോഗിച്ച...
കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്‌ടർ അറസ്‌റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ...
‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’; കാലതാമസം പൊറുക്കില്ലെന്ന് ട്രംപ്
വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം...







































