Thu, Oct 8, 2026
37 C
Dubai

മിഥുന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം, വിശദമായി പരിശോധിക്കും; മുഖ്യമന്ത്രി

കൊല്ലം: തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും...

‘എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? വിട്ടുവീഴ്‌ച ഇല്ലാതെ നടപടി എടുക്കും’

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ...

അഹമ്മദാബാദ് വിമാന ദുരന്തം; പ്രതി ക്യാപ്റ്റനോ? റിപ്പോർട്ടുമായി വാൾസ്‌ട്രീറ്റ്‌ ജേണൽ

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ക്യാപ്റ്റനെ പ്രതി സ്‌ഥാനത്ത്‌ നിർത്തുന്ന റിപ്പോർട്ടുമായി അമേരിക്കൻ മാദ്ധ്യമമായ വാൾസ്‌ട്രീറ്റ്‌ ജേണൽ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്‌തത്‌ ക്യാപ്റ്റനാണെന്നുമുള്ള സൂചനയാണ് റിപ്പോർട്...

സാമൂഹിക മാദ്ധ്യമങ്ങളിലെ ചില വാർത്തകൾ തിരിച്ചടിയായി; മധ്യസ്‌ഥ ശ്രമം പ്രതിസന്ധിയിൽ

ന്യൂഡെൽഹി: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹ്‌ദി വ്യക്‌തമാക്കിയതോടെ മധ്യസ്‌ഥ...

മൃതദേഹങ്ങൾ എന്തിനാണ് നാട്ടിലെത്തിക്കുന്നത്? ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി

കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും മകൾ ഒന്നരവയസുകാരി വൈഭവിയും ഷാർജയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഇരുവരുടെയും മരണം...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

കോട്ടയം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ 20 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ...

കീം; ഈവർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന നടപടികളിൽ ഈവർഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ അപ്പീലിൽ സ്‌റ്റേ ഇല്ല....

അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വം, ട്രാക്‌ടറിൽ എത്തിയത് നിയമവിരുദ്ധം; ഹൈക്കോടതി

കൊച്ചി: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത്‌ നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി....
- Advertisement -