Mon, Oct 12, 2026
35 C
Dubai

സംസ്‌ഥാനത്ത്‌ വീണ്ടും നിപ; രോഗം വളാഞ്ചേരി സ്വദേശിനിക്ക്

മലപ്പുറം: സംസ്‌ഥാനത്ത്‌ വീണ്ടും നിപ വൈറസ് സ്‌ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി ചികിൽസയിലാണ്. നിപ...

ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം

ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക. ഈ വിമാനത്താവളങ്ങളിലെ...

ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ച...

ഏത് സാഹചര്യവും നേരിടാൻ സജ്‌ജം; രാജ്യം അതീവ ജാഗ്രതയിൽ, കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും

ശ്രീനഗർ: ഇന്ത്യ-പാക്ക് സംഘർഷ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിർത്തി സംസ്‌ഥാനങ്ങളിൽ പ്രത്യേക...

പാക്കിസ്‌ഥാൻ വ്യോമാതിർത്തി അടച്ചു, ലാഹോറിൽ സൈനിക വിന്യാസം; പ്രത്യാക്രമണ സൂചന?

ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക്കിസ്‌ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി...

പാക്കിസ്‌ഥാൻ ഷെല്ലാക്രമണം; അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റാൻ നിർദ്ദേശം

ശ്രീനഗർ: പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക്...

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം; ആസൂത്രണം ചെയ്‌ത പോലെ എല്ലാം കൃത്യം’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്‌ത പോലെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. ഒരുതെറ്റും കൂടാതെ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും സേന പ്രത്യേക...

സൈറൺ മുഴങ്ങാൻ മിനിറ്റുകൾ മാത്രം; മോക്ഡ്രിൽ 2 ജില്ലകളിൽ, കൊച്ചിയിൽ ജാഗ്രത

കൊച്ചി: ഏത് തരത്തിലുള്ള ആക്രമണ സാഹചര്യവും നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ഇന്ന് സംസ്‌ഥാനത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മോക്ഡ്രിൽ നടത്തുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രിൽ നടത്തുക....
- Advertisement -