ശൈത്യം അതികഠിനം; ഉത്തരേന്ത്യയിൽ ശീതതരംഗ മുന്നറിയിപ്പ്- ഹൈവേകൾ അടച്ചു
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡെൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു.
മൈനസ് 3...
നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.
ഡെൽഹി...
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവർണർ...
ഭോപ്പാൽ വാതകദുരന്തം; 40 വർഷങ്ങൾക്ക് ശേഷം 377 ടൺ വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി
ഭോപ്പാൽ: വാതകദുരന്തം നടന്നതിന്റെ 377 ടൺ വിഷാവശിഷ്ടങ്ങൾ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ദുരന്തം നടന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്തെ വിഷാവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങിയത്. 12 കണ്ടെയ്നറുകളിലായാണ് അവശിഷ്ടങ്ങൾ മാറ്റുന്നത്.
250 കിലോമീറ്റർ അകലെ ഇൻഡോറിന്...
പാലിയേറ്റീവ് രംഗത്ത് കേരളത്തിന് വളർച്ച; പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ
ആലപ്പുഴ: സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണ്. 1373 എണ്ണം.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്....
സ്റ്റേജിൽ ഒരാൾക്ക് കഷ്ടി നടക്കാൻ മാത്രം സ്ഥലം; ഉമാ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 15 അടി ഉയരത്തിൽ നിർമിച്ച താൽക്കാലിക ഉൽഘാടന വേദിയിൽ...
വേല വെടിക്കെട്ട്; ജനുവരി രണ്ടിനകം തീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഹരജിയിൽ നിർദ്ദേശവുമായി ഹൈക്കോടതി. ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകുന്ന കാര്യത്തിൽ അധികൃതർ ജനുവരി രണ്ടിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വെടിക്കെട്ട് നടത്തുന്നവർക്ക് ഫയർ ഡിസ്പ്ളേ അസിസ്റ്റന്റ് അല്ലെങ്കിൽ...
‘വയനാട് പുനരധിവാസം ഏറ്റവും വേഗത്തിൽ, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്’
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല...








































