Thu, Sep 17, 2026
31 C
Dubai

മഴ ശക്‌തമായി തുടരുന്നു; കാർ ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്‌തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെയും മഴയുണ്ട്. ഉരുൾപൊട്ടലിൽ മൂന്ന് മരണം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഏഴ്...

കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും

കോട്ടയം/ ഇടുക്കി: കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം...

മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി

ഇടുക്കി: തീരാദുരിതം തീർത്ത് തകർത്തുപെയ്യുന്ന മഴ ശാസ്‌ത്ര ലോകത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു നീങ്ങുകയാണ്. മഴക്കൊപ്പം ഉരുൾ പൊട്ടലും സംഭവിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക മലയോര മേഖലകളും ഒറ്റപ്പെടുകയോ അപകടാവസ്‌ഥയിലോ എത്തിച്ചേർന്നിരിക്കുന്നു. വാഗമണ്ണിൽ അവധി...

വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...

കൊക്കയാറിൽ കാണാതായവരിൽ കുട്ടികളും; കൂട്ടിക്കലിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു

കോട്ടയം: ജില്ലയിലെകൂട്ടിക്കൽ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്‌ളാപ്പള്ളി ഒട്ടാലങ്കൽ ക്‌ളാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്....

എൻഡോസൾഫാൻ ഇരയായ യുവാവിനെ പീഡിപ്പിച്ചു; പ്രതി അറസ്‌റ്റിൽ

മംഗളൂരു: എൻഡോസൾഫാൻ ഇരയായ 20കാരനെ ബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ അറസ്‌റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം നടന്നത്. കരിമ്പ് വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പ്രതി യുവാവിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്....

വഴി ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിൽ

മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കായംകുളം പെരിങ്ങാല ദേശത്തിനകം മുറി പന്തപ്‌ളാവിൽ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ്...

ന്യൂനമർദ്ദം ദുർബലമാവുന്നു; നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം ദുർബലമാകുന്ന സാഹചര്യത്തിൽ നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് റിപ്പോർട്. നിലവിൽ കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം. അതേസമയം തെക്കൻ കേരളത്തിലും...
- Advertisement -