അധ്യക്ഷൻ ഉടനില്ല; കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമെന്ന് സൂചന
ന്യൂഡെല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബറിലെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ആസ്‌ഥാനത്ത് ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല....
‘അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കും’; ജയ സ്‌മാരകം സന്ദർശിച്ച് ശശികല
ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം വികെ ശശികല മറീന ബീച്ചിലെ ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്‌മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു....
പൂഞ്ഞാറിൽ കെഎസ്‌ആർടിസി മുങ്ങി; യാത്രക്കാർ സുരക്ഷിതർ
കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ കെഎസ്‌ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഒരാൾ പൊക്കത്തോളം വെള്ളം...
നികുതി വെട്ടിപ്പ്; നേമം സോണൽ ഓഫിസ് കാഷ്യർ അറസ്‌റ്റിൽ
തിരുവനന്തപുരം: കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിൽ ഒരു അറസ്‌റ്റ് കൂടി. നേമം സോണൽ ഓഫിസിലെ കാഷ്യർ എസ് സുനിതയാണ് അറസ്‌റ്റിലായത്. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ കഴിഞ്ഞ ദിവസം ശ്രീകാര്യം പോലീസ്...
സവര്‍ക്കറുടെ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ല; തുഷാർ ഗാന്ധി
മുംബൈ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. സവര്‍ക്കർ എഴുതിയ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നും വിദ്യാർഥികൾക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു....
സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മഴ കനക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനും, ചില അണക്കെട്ടുകളിൽ നിന്നും...
സംസ്‌ഥാനത്ത് പെരുമഴ; നദികൾ കരകവിഞ്ഞു, വെള്ളക്കെട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പല സ്‌ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ...
അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി
ന്യൂഡെൽഹി: പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന ജി-23 നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ...








































