Sat, Sep 19, 2026
40 C
Dubai

ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍

ഡെല്‍ഹി: ലക്ഷ്‌മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്‌തുക്കളും പോലീസ് സ്‌പെഷ്യൽ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍...

ചോദ്യങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പേര് പറയേണ്ട; സ്‌പീക്കർ

തിരുവനന്തപുരം: നിയമ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍...

106 ദിവസങ്ങൾക്ക് ശേഷം ലോക്ക്ഡൗൺ പിൻവലിച്ച് സിഡ്‌നി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 106 ദിവസങ്ങൾക്ക് ശേഷമാണ് പിൻവലിച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി....

രാജ്യത്തെ 18 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഡെൽഹി എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായി 18 സ്‌ഥലങ്ങളിലാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്. കശ്‌മീരിൽ അടുത്തിടെ സാധാരണക്കാർക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെയും...

കോവിഡ് ഇന്ത്യ; 14,313 രോഗബാധ, 6,996 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,39,85,920 ആയി. 26,579...

വീരമൃത്യു വരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

കൊല്ലം: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും....

പത്തനംതിട്ടയിലും കനത്ത മഴ; അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു. പത്തനംതിട്ട ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. അച്ചൻകോവിലാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്‌തിരുന്നു. ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ...

മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു

കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്‌തതിന്റെ 126ആം വാർഷിക...
- Advertisement -