ദത്തുവിവാദം; അച്ഛനെതിരായ പാർട്ടി നടപടിയിൽ സന്തോഷമെന്ന് അനുപമ

By Syndicated , Malabar News
Child missing case_anupama
Ajwa Travels

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പിഎസ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് മകൾ അനുപമ. എന്നാൽ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഒരു വനിതാ നേതാവിനെ ഉള്‍പ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അനുപമ വ്യക്‌തമാക്കി.

പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കികൊണ്ടാണ് പാർട്ടി നടപടി എടുത്തത്. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും തീരുമാനമുണ്ട്. കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്നാണ് ഉയര്‍ന്ന പൊതു അഭിപ്രായം. ഇതിന് പിന്നാലെയാണ് ജയചന്ദ്രന്‍ വഹിക്കുന്ന എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും നീക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് സിപിഐഎം പേരൂര്‍ക്കട എല്‍സിയുടെ തീരുമാനം. വൈകിട്ട് മൂന്നുമണിക്ക് പേരൂര്‍ക്കട ഏരിയ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തില്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ വേണോ എന്ന കാര്യവും ചർച്ചയായും. കൂടാതെ ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിക്കുകയും ചെയ്യും.

Read also: പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE