Sat, Sep 19, 2026
39 C
Dubai

അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി

തിരുവനന്തപുരം: അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് യന്ത്രം കടലില്‍ സ്‌ഥാപിച്ചത്‌. സുനാമി,...

കശ്‌മീരിൽ സംഘർഷം തുടർക്കഥയാകുന്നു; ഭീകരബന്ധമുള്ള 700 പേർ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: കശ്‌മീരിൽ കഴിഞ്ഞ 6 ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാസേന 700 പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരിൽ പലർക്കും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കൂടാതെ കശ്‌മീരിൽ തുടരുന്ന അക്രമ...

വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്‌ണുവിന്റെ മൃതദേഹമാണ് കരയ്‌ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി...

ശബരിമല ചെമ്പോല വ്യാജം, മോൻസന്റെ വീട്ടിൽ ബെഹ്റ പോയതിന്റെ കാരണമറിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചെമ്പോല യാഥാർഥ്യമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശവാദം...

ഇന്ത്യ-ചൈന 13മത് കമാൻഡർ തല ചർച്ച; പരാജയമെന്ന് ഇന്ത്യ

ന്യൂഡെൽഹി: പതിമൂന്നാമത് ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി വ്യക്‌തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനിക പിൻമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ചർച്ച നടന്നത്. ഇന്നലെ...

ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിലായി രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും ബന്ദിപോറയിലും ഞായറാഴ്‌ച രാത്രി നടന്ന ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ...

കോവിഡ് ഇന്ത്യ; 18,132 രോഗബാധ; കൂടുതൽ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,132 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 215 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്നും മന്ത്രാലയം അറിയിച്ചു. 21,563 പേർ...

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധന; വിലക്ക് ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധനയ്‌ക്ക്‌ വിലക്ക് ഏർപ്പെടുത്തി സർക്കാർ. അഡ്‌മിഷൻ ഫീസ് ഉൾപ്പടെയുള്ള ഫീസുകളിൽ ഒരു തരത്തിലുള്ള വർധനവും പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പടെയാണ്...
- Advertisement -