തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് അനിശ്‌ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകൾ. നവംബർ 9ആം തീയതി മുതൽ സമരം ആരംഭിക്കുമെന്നാണ് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്. ഇന്ധനവില പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് ഉടമകൾ വ്യക്‌തമാക്കുന്നത്.
മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1 രൂപയാക്കുക, വിദ്യാർഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനം ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകൾ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ഡീസൽ വിലയിൽ വർധന പ്രതിദിനം തുടരുന്നത്. ഈ സാഹചര്യത്തിൽ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലെന്നും, ഡീസൽ സബ്‌സിഡി നൽകുന്നില്ലെന്നും ബസുടമകൾ വ്യക്‌തമാക്കുന്നു. കൂടാതെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ബസുടമകൾ വ്യക്‌തമാക്കി.
Read also: മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു