തൃശൂർ: ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. ആർഎസ്‌എസ് പ്രവർത്തകരായ സതീഷ്, ശരത് എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവെച്ചത്. ശിക്ഷയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.
2006 ഡിസംബർ 16ന് പുലർച്ചെയാണ് പോട്ട ധന്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന മാഹിനെ വെട്ടിക്കൊലപ്പെടുത്തിയത്. മാഹിന്റെ ദേഹത്ത് 46 വെട്ടുകൾ ഉണ്ടായിരുന്നു. വിചാരണക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
സംസ്‌ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ കെഎൻ ബാലഗോപാൽ, സ്‌റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
Also Read: മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ