ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; കൊച്ചിയിൽ പ്രതിഷേധം
ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ...
രാഹുൽ മാങ്കൂട്ടത്തിൽ കസ്‌റ്റഡിയിൽ ഇല്ല; കോടതി പരിസരത്തെ പോലീസുകാർ മടങ്ങി
കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്‌റ്റഡിയിലില്ലെന്ന് പോലീസ് സ്‌ഥിരീകരണം. രാഹുൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാസർഗോഡ് ഹൊസ്‌ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കോടതി പരിസരത്ത് വൻ...
5000-ത്തിലേറെ അംഗങ്ങൾക്ക് പരിശീലനം; പ്രവർത്തനം വ്യാപിപ്പിച്ച് ജെയ്‌ഷെ വനിതാ വിഭാഗം
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോർട്. 5000ത്തിലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജെയ്‌ഷെ തലവൻ മസൂദ് അസർ...
ഫോൺ ഓൺ, രാഹുൽ കീഴടങ്ങാൻ സാധ്യത? ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
കൊച്ചി: ബലാൽസംഗ കേസിൽ കോടതിയും പാർട്ടിയും തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധത്തിനുള്ള വഴികൾ അടയുന്നു. എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ, മുൻകൂർ ജാമ്യഹരജി തള്ളിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്....
രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്‌റ്റിന് തടസമില്ല, കോൺഗ്രസിൽ നിന്ന് പുറത്ത്
തിരുവനന്തപുരം: യുവതിയെ ബലാൽസംഗം ചെയ്‌ത് ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് മുൻകൂർ ജാമ്യമില്ല. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്‌റ്റ് ചെയ്യാനുള്ള...
ഹൂതി ആക്രമണം; യെമൻ തടഞ്ഞുവെച്ച അനിൽകുമാറിനെ മോചിപ്പിച്ചു, ഉടൻ ഇന്ത്യയിലേക്ക്
കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാറിനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിന് വേണ്ടി...
രാഹുലിനെതിരെ രണ്ടാം കേസ്; വിശദാംശങ്ങൾ പോലീസിന്, ഇന്നത്തെ വിധിയിൽ നിർണായകം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. കർണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് എസ്ഐടി. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്.
പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന്...
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
പമ്പ: ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്...








































