അർജുനായുള്ള തിരച്ചിൽ ആറാംനാൾ; രക്ഷാദൗത്യത്തിന് കരസേനയും
ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന്...
പ്രതീക്ഷയ്‌ക്ക് മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി
ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നേരിടുമെന്ന് ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകുമെന്ന ചർച്ചകൾ...
സംസ്‌ഥാനത്ത് വീണ്ടും നിപ; 14-കാരന് രോഗം സ്‌ഥിരീകരിച്ചു- ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കോട് സ്വദേശിയായ 14 വയസുകാരനാണ് നിപ സ്‌ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായി. ഗുരുതരാവസ്‌ഥയിലുള്ള...
നിപ സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്- പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ സാഹചര്യത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.
അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും...
വിൻഡോസ് തകരാർ; സംസ്‌ഥാനത്ത് ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
ബെംഗളൂരു...
പ്രക്ഷോഭത്തിൽ 105 മരണം; ബംഗ്ളാദേശിൽ നിരോധനാജ്‌ഞ- സൈന്യത്തെ വിന്യസിച്ചു
ധാക്ക: പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ളാദേശിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 105 പേരാണ് രാജ്യത്ത്...
സംസ്‌ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; കോഴിക്കോട് 14-കാരൻ ചികിൽസയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം....








































