സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്നാണ് അറിയിപ്പ്.
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ...
ഡ്രാഗൺ പേടകം ബഹിരാകാശത്ത്; സുനിതയും വിൽമോറും ഫെബ്രുവരിയിൽ മടങ്ങും
വാഷിങ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാൻ സ്‌പേസ് എക്‌സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ...
വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രവർത്തനങ്ങളുമായി കോൺഗ്രസ്- ചുമതലകൾ വീതിച്ച് നൽകി
ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി മൽസരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ കോൺഗ്രസ്. മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്‌ടോബറിൽ വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
പാർട്ടിയുടെ അഞ്ചു എംപിമാർക്കും രണ്ടു...
ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി. സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടീസയച്ച കോടതി, കക്ഷികളിൽ നിന്ന് മറുപടി ലഭിക്കും വരെ രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് പാടില്ലെന്ന് വ്യക്‌തമാക്കി....
പ്രായപരിധിയിൽ സ്‌ഥാനമൊഴിയുമോ? പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്‌ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ വ്യക്‌തിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ...
സംസ്‌ഥാനത്ത് അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ച് വരുന്നതിനാൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ രണ്ടു ദിവസത്തേക്ക് അടഞ്ഞുകിടക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക്...
ബങ്കറിൽ യോഗം ചേർന്ന് ഹസൻ നസ്‌റല്ല; ചോർത്തിയത് ഇറാൻ പൗരനെന്ന് റിപ്പോർട്
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്‌ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്നാണ്...
ഹേമ കമ്മിറ്റി റിപ്പോർട്; ആദ്യകേസ് കോട്ടയത്ത്- പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി
കോട്ടയം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌തു. സ്വദേശിയായ മേക്കപ്പ് ആർട്ടിസ്‌റ്റ്, മേക്കപ്പ് മാനേജർ സജീവിനെതിരെ...








































