സംസ്‌ഥാനത്ത് വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വർധിപ്പിച്ച ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് കാലത്തെ യാത്രാനിരക്ക് വർധന സർക്കാർ പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥി...
കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം
മലപ്പുറം: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന...
കേരളത്തിൽ ലൗ ജിഹാദില്ല; വിവാദ പരാമർശം തിരുത്തി ജോർജ് എം തോമസ്
തിരുവനന്തപുരം: വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എംഎൽഎ ജോർജ് എം തോമസ്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദില്ല....
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ ഇന്നുണ്ടാകില്ല. 'പദ്‌മ സരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈം ബ്രാഞ്ച്...
കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു
കൊല്ലം: മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം...
വധഗൂഢാലോചന കേസ്; അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിനെപ്പറ്റി അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം.
വീട്ടില്‍...
കെഎസ്ഇബിയിലെ ഭിന്നത; ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയേക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. മന്ത്രി കെ...
സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദമായി; തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
തൃശൂർ: വിഷുദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ...








































