Wed, Jul 8, 2026
34.2 C
Dubai

സിൽവർ ലൈനിൽ വ്യക്‌തത വേണം; സിപിഎം തമിഴ്‌നാട് ഘടകം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്‌നാട്ടിൽ പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർ ലൈന്‍ പദ്ധതിയിൽ വ്യക്‌തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും...

മല്‍സ്യ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ. മല്‍സ്യ...

ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടി

കൊച്ചി: ചേരാനെല്ലൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയടക്കം 2 പേരെയും ഓടിച്ചിട്ട് പിടികൂടി പോലീസ്. കാക്കനാടിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി...

ഓട്ടോ ഡ്രൈവർക്ക് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: വളർത്തുനായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവർക്ക് ഒരു സംഘം യുവാക്കളുടെ ക്രൂര മർദ്ദനം. മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. ​ സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ...

സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാലങ്ങളിലെ വാഹനപരിശോധന പുനഃരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയടക്കം വീണ്ടും തുടങ്ങും. രാത്രി പട്രോളിങ്ങ് തുടങ്ങാനും പോലീസ് മേധാവി നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് തീരുമാനം. അതേസമയം, നിരത്തുകളിലെ നിയമലംഘനങ്ങൾ...

അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്തെ 7 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും...

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാവും; യെച്ചൂരി

കണ്ണൂർ: ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്‌നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സിപിഎം...

തെളിവ് നശിപ്പിച്ചെന്ന പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയച്ച് ബാർ കൗൺസിൽ. അഡ്വ. ബി രാമൻപിള്ള, അഡ്വ. സുജേഷ് മേനോൻ, അഡ്വ. ഫിലിപ്പ് എന്നിവർക്കാണ് നോട്ടീസ്. കേസിൽ തെളിവ് നശിപ്പിച്ചെന്ന...
- Advertisement -