സിൽവർ ലൈനിൽ വ്യക്‌തത വേണം; സിപിഎം തമിഴ്‌നാട് ഘടകം

By Staff Reporter, Malabar News
K Rail Project
Representational Image
Ajwa Travels

കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്‌നാട്ടിൽ പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർ ലൈന്‍ പദ്ധതിയിൽ വ്യക്‌തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും തമിഴ്‌നാട് പ്രതിനിധി ആവശ്യപ്പെട്ടു.

പദ്ധതി ബാധിക്കുന്ന ജന വിഭാഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധി വ്യക്‌തമാക്കി. നേരത്തെ ബംഗാൾ ഘടകവും പദ്ധതിയെക്കുറിച്ചുള്ള ആശങ്ക കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലും ഉണ്ടായ അനുഭവം ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

ബംഗാളിൽ വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ഭൂമി കൈമാറുന്ന പദ്ധതി വിവാദമാകുകയും സിപിഎമ്മിന് ഭരണം നഷ്‌ടമാവുകയും ചെയ്‌തിരുന്നു. സംസ്‌ഥാനത്തെ ശക്‌തി കേന്ദ്രങ്ങളിലെല്ലാം തിരിച്ചടി നേരിട്ടു. അതിൽ നിന്ന് ഇതുവരെ കരകയറാനായിട്ടില്ല. കേരളത്തിൽ സമാന അനുഭവം ഉണ്ടാവാൻ ഇടയുണ്ടാക്കരുത് എന്നാണ് ബംഗാൾ ഘടകം അറിയിച്ചത്.

Read Also: സംസ്‌ഥാനത്ത് രാത്രികാല വാഹന പരിശോധന പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE