Thu, Aug 6, 2026
36.4 C
Dubai

കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനം; നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി

കോട്ടയം: കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു....

ന്യൂനമർദത്തിന്റെ ശക്‌തി കുറയുന്നു; ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും

കോട്ടയം: കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്‌തി കുറഞ്ഞു വരുന്നു. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി

പത്തനംതിട്ട: സംസ്‌ഥാനത്ത് ശക്‌തമായ മഴ നാശം വിതക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കാൻ മൽസ്യ തൊഴിലാളികളും എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ട്...

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 11 പൈസയും, ഡീസലിന് 101 രൂപ 70...

കനത്ത മഴ; സംസ്‌ഥാനത്ത് കൂടുതൽ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍‌, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്. കക്കി-ആനത്തോട്...

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു; സംസ്‌ഥാനത്ത് വൈദ്യുതി ഉൽപാദനം പൂര്‍ണതോതിൽ

തിരുവനന്തപുരം: കനത്ത മഴ തുടരുമ്പോള്‍ ഈ മാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ രീതിയിലാണ് സംസ്‌ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്‌ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം...

കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം

പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...
- Advertisement -