കൊട്ടാരക്കരയിൽ പഴകിയ അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം
കൊല്ലം: കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്‌ളൈകോ ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് പിടികൂടുകയായിരുന്നു. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ...
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്; നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്‌ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്‌ഥാപിക്കണമെന്നും...
ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്‍
കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം...
ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച നടപടി നിയമവിരുദ്ധം; ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എംപിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്‌മിനിസ്ട്രേഷന്റെ നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി. തീരുമാനം പുന പരിശോധിക്കാൻ അഡ്‌മിനിസ്ട്രേഷന് കോടതി നിർദ്ദേശം നൽകി.
ലക്ഷദ്വീപ് സന്ദർശനത്തിനായി ഹൈബി ഈഡനും ടിഎന്‍ പ്രതാപനും നല്‍കിയ...
അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകളിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് പ്രതിസന്ധിയില്‍ പോലീസിന് അമിതമായ അധികാരം കൊടുത്ത് പോലീസിനെക്കൊണ്ട് സാധാരണക്കാരെ കുത്തിപ്പിഴിയുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ...
‘അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ട്’; കസ്‌റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്‌റ്റംസ് കോടതിയിൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. കേസിന്റെ പ്രധാന സൂത്രധാരൻ അർജുൻ...
പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം; ഫയലുകൾ കത്തി നശിച്ചു
കൊച്ചി: എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിൽ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.
തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ഇത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനാൽ ആളപായമടക്കം ഒഴിവാക്കാനായി....
‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം...








































