കൊട്ടാരക്കരയിൽ ‌പഴകിയ അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം

By News Desk, Malabar News
Rice-destroyed
Representational Image
Ajwa Travels

കൊല്ലം: കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്‌ളൈകോ ​ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് പിടികൂടുകയായിരുന്നു. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്.

വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. എന്നാൽ അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്‌ളൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്‌ളൈ ഓഫിസർ പറയുന്നു.

Also Read: ഐഎസ്‌ റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE