‘നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും’; മന്ത്രി കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി, മറ്റു യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്‌ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും വ്യക്‌തമാക്കി. കെഎസ്ആർടിസി...
കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റാൻ കേരളം; കിട്ടുമോ പച്ചക്കൊടി?
തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കേരള സർക്കാർ. കൊച്ചുവേളി സ്‌റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവനന്തപുരം സൗത്ത് എന്നാക്കാനുമാണ് സംസ്‌ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്....
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തൃശൂരിൽ റോഡ് ഷോ, സമ്മേളനം- കനത്ത സുരക്ഷ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ടോടെ തൃശൂരിലേക്ക് പോകും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പൂർത്തിയായിട്ടുണ്ട്.
നഗരത്തിൽ സുരക്ഷക്കായി...
ജെസ്‌ന എവിടെ? ഉത്തരമില്ല; അന്വേഷണം അവസാനിപ്പിച്ച് സിബിഐ
തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും, എന്ത് സംഭവിച്ചു എന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ റിപ്പോർട് നൽകി. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും,...
കുട്ടി കർഷകൻ മാത്യുവിനും കുടുംബത്തിനും സഹായത്തിന്റെ ഒഴുക്ക്
തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന ഇടുക്കി വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന 15 വയസുകാരനും കുടുംബത്തിനും നിലയ്‌ക്കാത്ത സഹായ ഹസ്‌തങ്ങൾ. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ...
‘രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല, വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു; സജി ചെറിയാൻ
കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കിയ സജി ചെറിയാൻ, വീഞ്ഞ്,...
മാത്യുവിന് കൈത്താങ്ങ്; അഞ്ചു പശുക്കളെ ഉടൻ കൈമാറും, ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യം
തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന മാത്യു ബെന്നിക്ക് ആശ്വാസമായി മന്ത്രിമാർ വീട്ടിലെത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്‌റ്റിനുമാണ് മാത്യു ബെന്നിയുടെ വീട്ടിലെത്തിയത്. മാത്യുവിന് ഇൻഷുറൻസ്...
മകരവിളക്ക്; തീർഥാടകർക്ക് നിയന്ത്രണം- പത്ത് മുതൽ സ്‌പോട്ട് ബുക്കിങ് ഇല്ല
പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി പത്ത് മുതൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിൽ ഭക്‌തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ്...








































