Wed, Aug 19, 2026
37 C
Dubai

എക്‌സൈസ്‌ സംഘത്തിന് നേരെ വാൾ വീശി; 2 പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: ലഹരിമരുന്ന് വിൽപന സംഘത്തെ പിടികൂടാൻ എത്തിയ എക്‌സൈസ്‌ സംഘത്തെ പ്രതികൾ വാൾ വീശി ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ പ്രതികളിൽ ഒരാളെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ ഒരു ഉദ്യോഗസ്‌ഥന്റെ കയ്യിൽ മുറിവേൽക്കുകയും ചെയ്‌തു. തുടർന്ന് രണ്ട് പ്രതികളെ...

തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി

കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് സ്‌ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും. തൃക്കാക്കരയിൽ ഇടത് വലത്...

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

കൊച്ചി: തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്‌ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ...

നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ

ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അറസ്‌റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്‌. സിപിഐ ആലപ്പുഴ...

വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം; കെഎസ്‌ഐഇക്ക് ലൈസൻസ് നഷ്‌ടമായേക്കും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിനുള്ള ലൈസൻസ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഇക്ക് നഷ്‌ടമായേക്കും. എയർ കാർഗോയുടെ ചുമതലയുള്ള കെഎസ്‌ഐഇക്ക് ഒരാഴ്‌ചക്കകം ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ്...

‘കാരുണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം

കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിൽ എത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്രകസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ....

വ്‌ളോഗർ റിഫയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച ലഭിക്കും

കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ തിങ്കളാഴ്‌ച പോലീസ് സംഘത്തിന് ലഭിക്കും. ഇതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. ഇന്നലെയാണ്...

ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് മീൻ കഴിച്ച 4 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ജില്ലയിലെ കല്ലറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മീൻ കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായി. മീൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഴയചന്തയിൽ നിന്നും വാങ്ങിയ മൽസ്യം കഴിച്ചവർക്കാണ് ദേഹാസ്വാസ്‌ഥ്യം...
- Advertisement -