ആലപ്പുഴ: പ്രതിഷേധ പ്രകടനത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിയെ റാലിക്ക് കൊണ്ടുവന്നയാളാണ് കസ്‌റ്റഡിയിൽ ഉള്ളത്. സംഘടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും ഇന്നലെ 153 എ പ്രകാരം കേസ് എടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് നവാസ് വണ്ടാനം, സെക്രട്ടറി മുജീബ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കുട്ടിയെ ചുമലിൽ ഇരുത്തിയ വ്യക്‌തിക്കെതിരെയെയും എഫ്‌ഐആറുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്‌പർദ്ധ വളർത്തുന്ന വാക്ക്യങ്ങൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
ഈ പശ്‌ചാത്തലത്തിലാണ് 153 (എ) വകുപ്പ് പ്രകാരം കേസ് എടുക്കാൻ തയ്യാറായത്. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്ക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.
Read Also: കുത്തബ് മിനാർ പരിസരത്തെ ഖനനം; ഹരജി ഇന്ന് പരിഗണിക്കും