വിട്ടുവീഴ്‌ചയില്ല, അക്രമികൾക്കെതിരെ ശക്‌തമായ നടപടി; മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപതകങ്ങളുമാണ് സംഭവിച്ചത്. അക്രമികളോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കും. സാഹോദര്യം തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
അക്രമികൾക്കെതിരെ...
പാലക്കാട് ഇരട്ടക്കൊല; സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി
പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി. സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നാളെ വൈകിട്ട് 3.30ന്...
ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26)...
തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. കാട്ടാക്കട ഡിപ്പോയിലെ ബിജു ഇ കുമാറിനെയാണ് ബൈക്ക് യാത്രികനായ അജി മർദ്ദിച്ചത്. ബസിനകത്ത് കയറിയാണ് ഡ്രൈവറെ മർദ്ദിച്ചത്.
അജിയെ നെയ്യാർ ഡാം പോലീസ് കസ്‌റ്റഡിയിൽ എടുത്തു....
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം അഴുകിയ നിലയിൽ
തൃശൂർ: പീച്ചിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പീച്ചി ഡാമിൽ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ...
സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കും-ആരോഗ്യമന്ത്രി
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്‌തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി...
ശ്രീനിവാസന് വിട ചൊല്ലി നാട്; സംസ്‌കാര ചടങ്ങിന് എത്തിയത് വൻ ജനാവലി
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്‌മശാനത്തിലാണ് സംസ്‌കാരം നടന്നത്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കർണ്ണകി...
കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്; കുറ്റപ്പെടുത്തി സതീശൻ
തിരുവനന്തപുരം: പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക്...








































