Wed, Aug 26, 2026
36 C
Dubai

വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതി; റിപ്പോർട് തേടി മന്ത്രി

എറണാകുളം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാല വഴിപാട് പരാതിയിൽ റിപ്പോർട് തേടി മന്ത്രി കെ രാധാകൃഷ്‌ണൻ. പഴകിയതും വാടികരിഞ്ഞതുമായ കൂവളമാലകൾ വഴിപാടായി വിതരണം ചെയ്യുന്നതായാണ് ആക്ഷേപം ഉയർന്നത്. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സിൽവർ ലൈൻ പ്രതിഷേധം; സിപിഎമ്മിന്റെ പ്രശ്‌നം സമരക്കാരുടെ സമുദായമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരത്തെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വിമോചന സമരത്തോട് ഉപമിക്കുന്നത് ജനങ്ങളുടെ സമുദായം നോക്കിയാണെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പ്രദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങളല്ല,...

സിൽവർ ലൈൻ; സംസ്‌ഥാനത്ത്‌ പ്രതിഷേധം ആളിക്കത്തുന്നു; ഇന്നും പലയിടത്തും പ്രക്ഷോഭം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത്‌ പലയിടത്തും ഇന്നും പ്രതിഷേധം. മലപ്പുറം ജില്ലയിലെ തിരുനാവായ, എറണാകുളം ചോറ്റാനിക്കര, കോട്ടയം ജില്ലയിലെ നട്ടാശ്ശേരി, കോഴിക്കോട് ജില്ലയിലെ കല്ലായി എന്നിവിടങ്ങളിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്....

കെ-റെയിൽ; യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം ഭൂമി നഷ്‌ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്‌നമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ കേരളത്തിന്റെ സമ്പദ്...

സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

കോയമ്പത്തൂർ: പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും...

മദ്യപാനത്തിനിടെ വഴക്ക്; ഇടുക്കിയിൽ അച്ഛന്റെ ദേഹത്ത് ആസിഡൊഴിച്ച് മകൻ

അടിമാലി: ഇടുക്കി അടിമാലിയിൽ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് മകൻ. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന് നേരെയാണ് മകൻ വിനീത് ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ മകൻ അച്ഛന്റെ ദേഹത്ത്...

വനിത ഡോക്‌ടറുടെ പീഡന പരാതി; സിഐയെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: വനിത ഡോക്‌ടർ നൽകിയ പീഡന പരാതിയെ തുടർന്ന് മലയിൻകീഴ് സിഐക്കെതിരെ നടപടി സ്വീകരിച്ചു. മലയിൻകീഴ് സിഐ എവി സൈജുവിനെ സ്‌റ്റേഷനിൽ നിന്നും മാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സൈജുവിനെ സ്‌ഥലം മാറ്റിയത്. വിവാഹ വാഗ്‌ദാനം...

ഇടുക്കി കല്ലാർ ഡാമിൽ ചാടി അച്ഛനും മകളും; തിരച്ചിൽ തുടരുന്നു

ഇടുക്കി: കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളുമാണ് ഡാമിലേക്ക് ചാടിയതെന്നാണ് വിവരം. ഇരുവരും ബൈക്കിലാണ് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ...
- Advertisement -