Thu, Sep 3, 2026
36 C
Dubai

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തിൽ നിന്ന് 10 പേർക്ക് പുരസ്‌കാരം

ന്യൂഡെൽഹി: ഈ വർഷത്തെ രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്‌ഥർക്ക് ഇത്തവണ പുരസ്‌കാരമുണ്ട്. ഐജി സി നാഗരാജു, എസ്‌പി ജയശങ്കർ രമേശ് ചന്ദ്രൻ, അസിസ്‌റ്റന്റ് കമ്മീഷണർ എംകെ ഗോപാലകൃഷ്‌ണൻ...

ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുന്നു; ഗവർണർക്ക് കത്തയച്ച് വിഡി സതീശൻ

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം മറികടക്കാൻ നിയമ ഭേദഗതിയുമായി രംഗത്തെത്തിയ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ...

ലോകായുക്‌തയെ നിർവീര്യമാക്കൽ; ഓര്‍ഡിനന്‍സ് ഗവര്‍ണർക്ക് മുന്നിൽ

തിരുവനന്തപുരം: ലോകായുക്‌തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്‌തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഇപ്പോൾ ഗവര്‍ണറുടെ...

കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു

പത്തനംതിട്ട: കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം. തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനായ അഖിൽ ലാലിനാണ് (31) രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിടെ കുത്തേറ്റത്. ഇന്ന്...

എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ആലപ്പുഴ: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ്...

സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ; ബെവ്കോയുടെ ശുപാർശ അംഗീകരിച്ചേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ...

നടിയെ ആക്രമിച്ച കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട  ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിൽ പ്രതികൾ ആസൂത്രിതമായി കളവ് പറയുകയാണെന്നും, പറഞ്ഞു പഠിപ്പിച്ച...

കോവിഡ്; സംസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാറ്റഗറി അടിസ്‌ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തിയേറ്ററുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം....
- Advertisement -