Mon, Nov 16, 2026
29 C
Dubai

തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി

കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പുതിയ കണ്ടെത്തൽ. മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തു. ഇടത് മുന്നണിയുടെ ഭരണത്തിന്...

സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്‌ഡൗൺ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. രാവിലെ ആറുമുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങളിൽ പോലീസ് കര്‍ശന പരിശോധന നടത്തും....

മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...

കുതിരാന്‍ തുരങ്കപാത തുറക്കാം; ദേശീയ പാത അതോറിറ്റി

പാലക്കാട്: കുതിരാന്‍ തുരങ്കപാത തുറക്കാന്‍ അനുമതി നൽകി ദേശീയ പാത അതോറിറ്റി. തുരങ്കം ഗതാഗത യോഗ്യമെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത പ്രൊജക്‌ട് ഡയറക്‌ടര്‍ അനുകൂല കത്ത് കൈമാറി. തുരങ്കത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലെന്നും എല്ലാ...

265 എണ്ണത്തിൽ 145 ഔട്ട്‍ലെറ്റുകളും അടച്ചു; ബെവ്‌കോയിലും കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ മദ്യവിൽപന ശാലകൾ കൂടി അടച്ചിട്ടതോടെ ബിവറേജസ് കോർപറേഷനിലും കടുത്ത പ്രതിസന്ധി. കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ സംസ്‌ഥാനത്തെ 147 ഔട്ട്‍ലെറ്റുകളാണ് അടച്ചിടേണ്ടി വന്നത്. ഇത് ജീവനക്കാരുടെ ശമ്പളം, കടവാടക എന്നിവയെ ബാധിച്ചേക്കാമെന്നാണ്...

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്; മൂന്നുപേര്‍ കൂടി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ജയ്‌സല്‍, നിസാം, കൊടുവള്ളി വാവാട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും സ്വര്‍ണമിടപാടിന്റെ രേഖകളും നഞ്ചക്ക് അടക്കം...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഹൈക്കോടതി ഇടപെടണമെന്ന് മുന്‍ ജീവനക്കാരൻ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരൻ. സാധാരണക്കാരുടെ നിക്ഷേപം ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന് തട്ടിയെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍...

ഒറ്റ ദിവസംകൊണ്ട് 4.96 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡ് നേട്ടവുമായി കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം...
- Advertisement -