പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണം; ഹൈക്കോടതി
കൊച്ചി: പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബത്തിനും എതിരെ ഗർഭസ്‌ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി കഴിഞ്ഞ ദിവസം ജസ്‌റ്റിസ് ദേവൻ...
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്‌ഥികൂടം പുരുഷന്റേതെന്ന് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്‌ഥികൂടം പുരുഷന്റേതെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, മരിച്ചതാരെന്ന് സ്‌ഥിരീകരിച്ചിട്ടില്ല. ഒരുവർഷത്തിലേറെ പഴക്കമുള്ള അസ്‌ഥികൂടത്തിന് സമീപത്ത് നിന്ന്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്‌ച
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൽസരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥികളുടെ പ്രഖ്യാപനം തിങ്കളാഴ്‌ച ഡെൽഹിയിൽ നടക്കും. സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...
സിദ്ധാർഥന്റെ മരണം; ആറുപേർക്ക് കൂടി സസ്‌പെൻഷൻ, രണ്ടുപേർ കീഴടങ്ങി
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറുപേർക്ക് കൂടി സസ്‌പെൻഷൻ. ആദ്യം അറസ്‌റ്റിലായ ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവർക്ക്...
വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1806.50 രൂപയായി. അതേസമയം,...
പ്രവർത്തകർ നേരത്തെ പോയി; രോക്ഷാകുലനായി സുധാകരൻ, തിരുത്തി വിഡി സതീശൻ
തിരുവനന്തപുരം: സമരാഗ്‌നി സമാപന വേദിയിൽ പ്രവർത്തകരോട് രോക്ഷാകുലനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സമാപന വേദിയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് കെ സുധാകരൻ അതൃപ്‌തി പ്രകടിപ്പിച്ചത്. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി...
വൈറൽ ഹെപ്പറ്റൈറ്റിസ്; രണ്ടുമരണം- മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടുപേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ്...
സിദ്ധാർഥന്റെ മരണം; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും മുഖ്യമന്ത്രി സംസ്‌ഥാന...








































